Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Septo

ഇനിയില്ല, അതിവേഗ ഡെലിവറി

ന്യൂ​ഡ​ൽ​ഹി: ഓ​ണ്‍ ലൈ​ൻ ഭ​ക്ഷ​ണ, സ്റ്റേ​ഷ​ന​റി ഉ​ത്പ​ന്ന​ങ്ങ​ൾ വീ​ട്ടു​പ​ടി​ക്ക​ൽ എ​ത്തി​ക്കു​ന്ന ബ്ലി​ങ്കി​റ്റ്, സെ​പ്റ്റോ, സൊ​മാ​റ്റോ തു​ട​ങ്ങി​യ ക​ന്പ​നി​ക​ൾ പ​ത്തു മി​നി​റ്റ് ഡെ​ലി​വ​റി എ​ന്ന ന​യം പി​ൻ​വ​ലി​ച്ചു.

കേ​ന്ദ്ര തൊ​ഴി​ൽ​മ​ന്ത്രി മ​ൻ​സൂ​ഖ് മാ​ണ്ഡ​വ്യ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണു തീ​രു​മാ​നം. തൊ​ഴി​ൽ​മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം ക​ന്പ​നി​ക​ൾ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

സാ​ധ​നം എ​ത്തി​ക്കു​ന്ന​തി​ന് സ​മ​യ​പ​രി​ധി നി​ശ്ച​യി​ക്കു​ന്ന​ത് ഡെ​ലി​വ​റി ഏ​ജ​ന്‍റു​മാ​ർ​ക്കി​ട​യി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്നു​വെ​ന്നും തൊ​ഴി​ൽ​സു​ര​ക്ഷ ഇ​ല്ലാ​താ​ക്കു​ന്നു​വെ​ന്നും ആ​ശ​ങ്ക ഉ​യ​ർ​ന്നി​രു​ന്നു. ഡെ​ലി​വ​റി പ​ങ്കാ​ളി​ക​ളു​ടെ സു​ര​ക്ഷ​യ്ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും ക​ർ​ശ​ന​മാ​യ സ​മ​യ​പ​രി​ധി വാ​ഗ്ദാ​ന​ങ്ങ​ൾ പ​ര​സ്യ​ങ്ങ​ളി​ലും ബ്രാ​ൻ​ഡിം​ഗി​ലും​നി​ന്ന് നീ​ക്കം ചെ​യ്യ​ണ​മെ​ന്നും കേ​ന്ദ്രം നി​ർ​ദേ​ശി​ച്ചു.

പ​ത്തു മി​നി​റ്റ് ഡെ​ലി​വ​റി ന​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പു​തു​വ​ർ​ഷ​ദി​ന​ത്തി​ൽ ഡെ​ലി​വ​റി ഏ​ജ​ന്‍റു​മാ​ർ രം​ഗ​ത്തു​വ​ന്ന​തോ​ടെ​യാ​ണു വി​ഷ​യം ദേ​ശീ​യ​ശ്ര​ദ്ധ നേ​ടി​യ​ത്.

Latest News

Up